https://www.facebook.com/photo?fbid=4187294488050096&set=gm.386336329731676
പയ്യന്നൂർ കോളജിന്റെ കാന്റീൻ !
കോളജിന്റെ ആദ്യ കാലചരിത്രം പേറുന്ന കെട്ടിടം ഇന്നും മാററങ്ങളില്ലാതെ നിലകൊള്ളുന്നു ! ആദ്യ കാലത്ത് നടത്തിയിരുന്നത് വാരിയരായിരുന്നു. വാരിയരും മക്കളും, കൃഷ്ണൻ , പില്ക്കാലത്ത് കോളേജിലെ ജീവനക്കാരനായി മാറിയ വേണു, സ്ഥിരമായി ചോറു വിളമ്പുന്ന മാമൻ ( അദ്ദേഹത്തിന്റെ പേര് ആർക്കും അറിയില്ല, മാമൻ എന്ന പേരിൽ അറിയപ്പെട്ടു) വാരിയരുടെ സാമ്പാറിന്റെ ചേരുവ ഇന്നും അജ്ഞാതമാണ്! കാന്റീനിലെ ഊണ് ഒരിക്കലും മടുത്തിരുന്നില്ല. അതിനു ശേഷം പലരും കാന്റീൻ നടത്തിയിരുന്നു എങ്കിലും വാരിയരുടെ നിലവാരം ആർക്കും പുലർത്താൻ കഴിഞ്ഞിരുന്നില്ലെന്നത് സത്യം മാത്രം! ഒരു സമയത്ത് കാന്റീൻ നിർത്തലാക്കി,ആ കെട്ടിടം സ്പോർട്സ് ഹോസ്റ്റലാക്കി മാറ്റിയിരുന്നു. ഇപ്പോൾ വർഷങ്ങളായി വീണ്ടും കാന്റീൻ തന്നെയായി മാറി. ഗുഹാതുരത്വം ആദ്യകാല വിദ്യാർത്ഥികളെ ശരിക്കും മഥിക്കുന്ന കെട്ടിടമാണ് ഇത്! ഈ കെട്ടിടത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നതിന്റെ തുടക്കം മാത്രമാകട്ടെ എന്റെ വാക്കുകൾ ! ഞാൻ 1968 മുതൽ 1973 വരെ പയ്യന്നൂർ കോളേജിലെ വിദ്യാർഥിയായിരുന്നു. ഇംഗ്ലീഷ് അലുമിനിയുടെ സെക്രട്ടറി പദം എന്നിലാണ് അർപ്പിതമായിരിക്കുന്നത്. ഈ കൂട്ടായ്മയിലേക്ക് എല്ലാവർക്കും സ്വാഗതം!

See less
26 Comments
Like
Comment
Comments
View 12 previous comments
All comments
No comments:
Post a Comment